ശ്രീകൃഷ്ണപുരം: ഗ്രാമപഞ്ചായത്ത് 13ാം വാർഡ് (രാഗം കോർണർ) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ഗിരീശൻ 48 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് യു.ഡി.എഫ് പിടിച്ചെടുത്തത്. എൽ.ഡി.എഫിൽ നിന്ന് വിജയിച്ച സി.സുജിത്ത് സ്ത്രീ പീഡന പരാതിയെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. ആകെ പോൾ ചെയ്ത 1087 വോട്ടുകളിൽ 504 വോട്ടുകൾ പി.ഗിരീശൻ നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബാബു 456 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി ടി.സാംബശിവൻ 127 വോട്ടുകളും നേടി. വാർഡിൽ ആകെ 1404 വോട്ടർമാരാണുള്ളത്. നിലവിൽ 16 അംഗങ്ങളുള്ള ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എപ്-11, യു.ഡി.എഫ്- 4, ബി.ജെ.പി- 1 എന്നിങ്ങനെയാണ് കക്ഷി നില.
കരിമ്പ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ (വെട്ടം ) നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ അബ്ദുൽ ജലീൽ 335 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1662 പേരിൽ 1236 പേരാണ് വോട്ട് ചെയ്യാൻ എത്തിയത്. യു.ഡി.എഫിനും എൽ.ഡി.എഫിനും നിർണായകമായ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. ഭരണകക്ഷിയായ യു.ഡി.എഫിന് 9 ഉം എൽ.ഡി.എഫിന് 7 ഉം ബി.ജെ.പിക്ക് 2 ഉം സീറ്റുകളാണ് ഉള്ളത്. അബ്ദുൽ ജലീലിന് 692 വോട്ടും എൽ.ഡി.എഫ് (സി.പി.എം ) സ്ഥാനാർത്ഥി അഷറഫിന് 357 വോട്ടും എൻ.ഡി.എ (ബി.ജെ.പി ) സ്ഥാനാർത്ഥി ശിവന് 187 വോട്ടും ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |