പാലക്കാട്: ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും സാമൂഹിക സുരക്ഷ മിഷന്റെയും ഒറ്റപ്പാലം മെയിന്റനൻസ് ട്രൈബ്യൂണലുകളുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണം കൊടുമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ കെ.സുധീർ മുഖ്യാതിഥിയായി. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശാന്ത അദ്ധ്യക്ഷയായി. പാലക്കാട് ആർ.ഡി.ഒ കെ.ദേവകി മുഖ്യപ്രഭാഷണവും നടത്തി. പഞ്ചായത്ത് അംഗം സുമതി, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ കെ.രേണുകാദേവി, കെ.ചന്ദ്രൻ, എം.എ.പൊന്നല, ടി.എസ്.പരമേശ്വരൻ, എ.യു.മാമച്ചൻ, കെ.പി.രാമചന്ദ്രൻ, ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ജി.രാഗപ്രിയ, കെ.എസ്.എസ്.എം ജില്ലാ കോഓർഡിനേറ്റർ മൂസ പതിയിൽ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് വി.വി.സതീദേവി തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന പൗരന്മാരെ ആദരിച്ചു. റീൽസ് മത്സരവിജയികളായ സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |