ചെർപ്പുളശേരി: പുരോഗമന കലാസാഹിത്യസംഘം ചെർപ്പുളശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദ് കൃഷ്ണൻ രചിച്ച '9 എം.എം ബെരേറ്റ' നോവലിനെക്കുറിച്ച് പുസ്തകചർച്ച സംഘടിപ്പിച്ചു. ചെർപ്പുളശേരി സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടി സി.പി.എം നേതാവ് എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. ഗാന്ധിവധത്തിന്റെ ചരിത്രപശ്ചാത്തലവും അതിന് പിന്നിലെ ഗൂഢാലോചനയും പ്രമേയമാക്കിയുള്ളതാണ് നോവൽ. സി.പി.എം ഏരിയ സെക്രട്ടറി കെ.നന്ദകുമാർ വിനോദ് കൃഷ്ണയെ ആദരിച്ചു. എം.വി.രാജൻ, കെ.ബി.രാജാനന്ദ്, കെ.മനോഹരൻ എന്നിവർ സംസാരിച്ചു. ഗാന്ധികവിതകളുടെ ആലാപനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |