SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.17 AM IST

പൊലീസ് മീറ്റിൽ ഒൻപത് വർഷത്തെ റെക്കോർഡ് തിരുത്തി അമൃതേഷ്

amrithesh

 അഞ്ച് സ്വർണം ഉൾപ്പെടെ ഏഴ് മെഡലുകൾ

സി.ഐ.എസ്.എഫ് താരത്തിന് അപൂർവ നേട്ടം

ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി

23.80 സെക്കൻഡിൽ നീന്തിയെത്തി


ആലത്തൂർ: നീന്തൽക്കുളത്തിൽ റെക്കോർഡ് വേഗവുമായി കാവശ്ശേരി സ്വദേശി അമൃതേഷ്. ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഒൻപത് വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് സി.ഐ.എസ്.എഫ് താരം മികവ് തെളിയിച്ചത്. അഞ്ച് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമുൾപ്പെടെ ഏഴ് മെഡലുകളും അമൃതേഷ് സ്വന്തമാക്കി.
2017ൽ പഞ്ചാബ് പൊലീസിലെ അമൻ ഗാഹി 23.97 സെക്കൻഡിൽ സ്ഥാപിച്ച റെക്കോർഡ് 23.80 സെക്കൻഡിൽ നീന്തിയെത്തിയാണ് അമൃതേഷ് മറികടന്നത്. ഇതോടെ ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ പുതിയ റെക്കോർഡും താരം കുറിച്ചു.
50 മീറ്റർ ഫ്രീസ്റ്റൈലിനു പുറമേ 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ മിക്സഡ് റിലേ, 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ, 100 മീറ്റർ മെഡ്‌ലെ റിലേ ഇനങ്ങളിലും അമൃതേഷ് സ്വർണം നേടി. 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളിയും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും സ്വന്തമാക്കി. നിലവിൽ സി.ഐ.എസ്.എഫിൽ ഹെഡ് കോൺസ്റ്റബിളായി സേവനമനുഷ്ഠിക്കുന്ന അമൃതേഷ് കാവശ്ശേരി ഇരകുളം വീട്ടിൽ ഉണ്ണികൃഷ്ണന്റെയും ഗീതയുടെയും മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY