കൊല്ലങ്കോട്: ബി.ജെ.പി കൊല്ലങ്കോട് മണ്ഡലം ഭാരവാഹി യോഗം മണ്ഡലം പ്രസിഡന്റ് ആർ.പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വേണു ഉദ്ഘാടനം ചെയ്തു. ഗായത്രി പുഴ പാലവും ആലമ്പള്ളം പുഴ പാലവും ശബരിമല സീസൺ ആവുന്നതിന് മുൻപേ തുറന്നുകൊടുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അവധി ദിവസങ്ങളിൽ കൊല്ലങ്കോട് ഗായത്രി പുഴ പാലത്ത് ഇരുഭാഗത്തും വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.ബാബു, പി.സി.ശിവദാസ്, ടി.എൻ.രമേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |