SignIn
Kerala Kaumudi Online
Thursday, 24 September 2026 12.39 AM IST

സ്‌കൂൾ തുറക്കാൻ നാലുനാൾ: കെ.എസ്.ആർ.ടി.സി സ്‌കൂൾ ബോഡ് സർവീസിന് ആവശ്യക്കാരില്ല

bus

പാലക്കാട്: സ്‌കൂളുകൾ തുറക്കാൻ ഇനി നാലുനാൾ മാത്രം അവശേഷിക്കെ ജില്ലയിൽ കെ.എസ്.ആർ.ടി.സി സ്‌കൂൾ ബോഡ് (ബസ് ഓൺ ഡിമാൻഡ്) സർവീസിന് ഒരു സ്‌കൂൾ പോലും ആവശ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ. സ്കൂൾ ബസുകൾ ഇല്ലാത്ത വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഏക ആശ്രയം പൊതുഗതാഗതമാണ്. ഈ സാഹചര്യത്തിലാണ് ഒരേ റൂട്ടിലെ സ്‌കൂളുകളിലേക്കായി ബോഡ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തയ്യാറായത്.

നിലവിലെ ഇന്ധനവില വർദ്ധനവിൽ സർവീസ് നിരക്കുകൾ താങ്ങാൻ കഴിയുമോ എന്നതാണ് സ്‌കൂൾ അധികൃതരുടെ ആശങ്ക. എന്നാൽ നിലവിൽ സർവീസ് നിരക്കുകൾ തീരുമാനിച്ച സ്ഥിതിയ്ക്ക് വരും ദിവസങ്ങളിലായി സ്‌കൂളുകൾ ആവശ്യമുന്നയിച്ച് വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നാല് ട്രിപ്പുകൾക്ക് 100 കിലോ മീറ്റർ വരെ സർവീസ് നടത്തുന്നതിന് പ്രതിദിനം 7,500 രൂപ നിരക്കിൽ മാസം (20 ദിവസം) 1,50,000 രൂപയാണ് കെ.എസ്.ആർ.ടി.സി നിശ്ചയിച്ചിരിക്കുന്നത്. 200 കിലോ മീറ്റർ പരിധിയിലേക്ക് ദൂരം കൂടിയാൽ മാസം രണ്ടു ലക്ഷം രൂപ നൽകണം. 40 കുട്ടികൾക്ക് 20 ദിവസം എന്ന കണക്കിൽ പ്രതിമാസ തുക മുൻകൂറായി അടയ്ക്കണം.

-കിലോമീറ്റർ- പ്രതിദിനം രൂപ- പ്രതിമാസം (20 ദിവസം)

.100വരെ- 7500- 1,50,000
.101- 120വരെ- 8000- 1,60,000
.121- 140 വരെ- 8500- 1,70,000
.141- 160 വരെ- 9000- 1,80,000
.161- 180 വരെ- 9500- 1,90,000
.181- 200 വരെ- 10000- 2,00,000

-കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്രക്കായി സ്‌കൂളുകൾ ആവശ്യപ്പെടുന്നതുസരിച്ച് ബോഡ് സർവീസ് നടത്തും.

പി.എസ്.മഹേഷ്, ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി, പാലക്കാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL