SignIn
Kerala Kaumudi Online
Sunday, 26 July 2026 4.50 PM IST

അട്ടപ്പാടിയിൽ 141 ഇനം ശലഭങ്ങളും 31 തുമ്പികളും

b

അഗളി: പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി വനം വകുപ്പുമായി സഹകരിച്ച് അട്ടപ്പാടിയിൽ നടത്തിയ ജൈവ വൈവിദ്ധ്യ സർവേയിൽ 140 ഇനം ചിത്രശലഭങ്ങളെയും 31 ഇനം തുമ്പികളെയും കണ്ടെത്തി. പുള്ളിവാലൻ, നാട്ടുമയൂരി, പുള്ളിതവിടൻ, വെള്ളിനീലി, നാട്ടുമരതുള്ളൻ എന്നീ പ്രത്യേകയിനം ശലഭങ്ങളുടെ സാന്നിദ്ധ്യവും സർവേയിൽ കണ്ടെത്തി.

തുമ്പികളിൽ നീലച്ചുട്ടി, നീല കുറുവാലൻ, ഓണത്തുമ്പി എന്നിവയാണ് പ്രധാനമായുമുള്ളത്‌. നിത്യഹരിത വനം മുതൽ മുൾക്കാടുകൾ വരെയുള്ള അട്ടപ്പാടിയിലെ വൈവിദ്ധ്യം മനസിലാക്കി തരുന്നതാണ് ഈ ശലഭങ്ങളുടെയും തുമ്പികളുടെയും സാന്നിദ്ധ്യം. ജനുവരി 20 മുതൽ 22 വരെ നടത്തിയ സർവേയിൽ 39 പേർ പങ്കെടുത്തു.

സർവേ അട്ടപ്പാടി റേഞ്ച് ഓഫീസർ സി.സുമേഷ് ഉദ്ഘാടനം ചെയ്‌തു. വർക്കിംഗ് പ്ലാൻ റേഞ്ച് ഓഫീസർ ബി.ശ്യാമളദാസ് വിശദീകരിച്ചു. റേഞ്ച് ഓഫീസർ എ.ആശാലത സംബന്ധിച്ചു. ശലഭ നിരീക്ഷകൻ ഉണ്ണി പട്ടാളി, എൻ.എച്ച്.എസ്‌.പി അംഗങ്ങളായ ലിജോ പനങ്ങാടൻ, സയീദ് അൻവർ അലി എന്നിവർ നേതൃത്വം നൽകി.

വർഷത്തിൽ മൂന്നുതവണ ഇതേ രീതിയിൽ പഠനം നടത്തിയാൽ അട്ടപ്പാടിയിലെ ശലഭങ്ങളുടെയും തുമ്പികളുടെയും വൈവിദ്ധ്യത്തെയും എണ്ണത്തെയും പറ്റി വിശദ വിവരം ലഭിക്കും.

-ആർ.അശ്വതി, ജോ.സെക്രട്ടറി, എൻ.എച്ച്.എസ്‌.പി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL