SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.23 AM IST

അജ്ഞാനികളെ ഗുരു ജ്ഞാനമാർഗത്തിലേക്ക് നയിച്ചു: ആശാ പ്രദീപ്

program
എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ഗുരുനാരായണ സേവാ നികേതനിലെ പ്രഭാഷക ആശാ പ്രദീപ് പ്രഭാഷണം നടത്തുന്നു

തിരുവല്ല: അജ്ഞാനാന്ധകാരത്തിലാണ്ടു കിടന്ന ജനസമൂഹത്തെ ജ്ഞാനമാർഗം ഉപദേശിച്ചു നയിച്ച ജ്ഞാന സൂര്യനാണ് ശ്രീനാരായണഗുരുദേവനെന്ന് കോട്ടയം ഗുരുനാരായണ സേവാ നികേതനിലെ പ്രഭാഷക ആശാ പ്രദീപ് പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ 16-ാംമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ഭക്തിയും പ്രാർത്ഥനയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജീവനെ പരമമായ മോക്ഷത്തിലേയ്ക്ക് നയിക്കാൻ ഗുരുവിന്റെ പാദ കമലങ്ങളെ തന്നെ സമാശ്രിയിക്കണം. ശ്രീനാരായണഗുരുവും യേശുദേവനും നബിയും ശ്രീബുദ്ധദേവനുമൊക്കെ കാലാകാലങ്ങളിലുണ്ടായ അവതാരങ്ങളാണ്. ഗുരുക്കന്മാരൊക്കെയും സത്യത്തിലേക്കും ധർമ്മത്തിലേക്കും ജീവനെ കൊണ്ടെത്തിക്കുന്നതിനാൽ എല്ലാ മതതത്വങ്ങളും ഒന്നു തന്നെയാണെന്നും അവർ പറഞ്ഞു. ശാഖാപ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ.മണിക്കുട്ടൻ, വൈസ് പ്രസിഡന്റ് ശ്യാം ടി.ചാത്തമല, യൂണിയൻ കമ്മിറ്റിയംഗം പി.ജി.സുരേഷ്, കമ്മിറ്റിയംഗങ്ങളായ തുളസി ഗോപി, വിജയമ്മ തങ്കപ്പൻ, വനിതാസംഘം പ്രസിഡന്റ് ശൈലജ ശ്യാം, സെക്രട്ടറി രഞ്ചു സുനിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 11ന് കുടുംബയോഗങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥനായജ്‌ഞം. ഒന്നിന് പ്രസാദവിതരണം. വൈകിട്ട് ഏഴിന് മാജിക് ഷോ. 20ന് രാവിലെ 9ന് കലശപൂജ. തുടർന്ന് കലശാഭിഷേകം.12ന് മഹാനിവേദ്യം. ഒന്നിന് സമൂഹസദ്യ. 6.45ന് താലപ്പൊലി ഘോഷയാത്ര യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. 9.30ന് നാടൻപാട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL