
റാന്നി : വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനായി റാന്നിയിൽ പ്രമോദ് നാരായൺ എം.എൽ.എയുടെ സമഗ്ര പദ്ധതി. പെരുനാട് , വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലെ കാട്ടുമൃഗശല്യം രൂക്ഷമായ മേഖലകളിലാണ് ഒന്നാംഘട്ടമായി പദ്ധതിക്ക് തുടക്കമാകുന്നത്. സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രപദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ആദ്യഘട്ടമായി 50 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചു.
പദ്ധതി നിർവഹണത്തിന് ജനകീയ അഭിപ്രായം തേടുന്നതിന് ജനപ്രതിനിധികളുടെയും, കർഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെയും വനം വകുപ്പിന്റെയും യോഗം വിളിച്ചുചേർത്തു. പെരിയാർ ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റുകളുടെ വിദഗ്ദ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാവും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയ്യാറാക്കുക.
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് പൂർണമായും തടഞ്ഞ് മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാട്ടുമൃഗ ശല്യം രൂക്ഷമായ എല്ലാ ഭാഗങ്ങളിലും പ്രതിരോധം ഒരുക്കും.
പ്രമോദ് നാരായൺ എം.എൽ.എ
മലയോരത്ത് രൂക്ഷം കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി ശല്യം
പ്രതിരോധത്തിന് 50 ലക്ഷം അനുവദിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |