
മലയാലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചെത്തിയ യുവാവിന്റെ പക്കൽ നിന്ന് 1.46 ഗ്രാം എം.ഡി.എം.എ പിടികൂടി. താഴം ദേവീസദനം വീട്ടിൽ കാർത്തിക് ഹരി (28) ആണ് പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് രാസ ലഹരി വിൽപ്പന നടത്തിയ അടൂർ പെരിങ്ങനാട് സ്വരലയ വീട്ടിൽ ഷൈൻ കെ.പ്രസന്നനെയും (30) പിടികൂടി.
ഷൈൻ അടൂർ പൊലീസ് സ്റ്റേഷനിലെയും എക്സൈസ് സ്റ്റേഷനിലെയും മയക്കുമരുന്ന് കേസുകളിലും എറണാകുളം പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിലും പ്രതിയാണ്. എസ്.ഐ എൻ.എസ് ഷാൻ, എ.എസ്.ഐ മാത്യു എബ്രഹാം, എസ്.സി.പി.ഒമാരായ ടെന്നിസൺ , ബിജു, സി.പി.ഒ മാരായ സജിത്ത് , അരുൺകുമാർ, പ്രദീപ് , ഗോപൻ,ഹിതീഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ രണ്ട് പേരെയും റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |