
പത്തനംതിട്ട : ലാൻഡ് അക്വിസിഷൻ വിഭാഗം ഡപ്യൂട്ടി കളക്ടർ ബി.ജ്യോതിയെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് ആയി നിയമിച്ചു. കണ്ണൂർ എ.ഡി.എം ആയിരുന്ന കെ.നവീൻ ബാബുവിനെ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റിയതായി കഴിഞ്ഞ മാസം 4ന് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് ബി.ജ്യോതിക്ക് നിയമനം നൽകിയത്.
കണ്ണൂരിലെയും കാസർകോട്ടെയും ഉൾപ്പെടെ നാല് ഡപ്യൂട്ടി കളക്ടർമാരെ കൂടി സ്ഥലംമാറ്റിയിട്ടുണ്ട്. മെഴുവേലി കുറിയാനിപ്പള്ളി സ്വദേശിയാണ് ബി.ജ്യോതി. കണ്ണൂർ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ ആർ.ശ്രീലതയാണ് പത്തനംതിട്ടയിലെ പുതിയ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |