
കോന്നി : ചെങ്ങറയിലെ ജനവാസ മേഖലയിൽ പൊതു ശ്മശാനം സ്ഥാപിക്കാനുള്ള കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. കുടിവൈള്ളത്തിനായി ആശ്രയിക്കുന്ന കിണറുകൾ, വെള്ളം ധാരാളം ഒഴുകുന്ന മീമുട്ടി തോട് ഇവയുടെ സമീപമാണ് കണ്ടെത്തിയ സ്ഥലങ്ങൾ. തുടർ നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോയാൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് പടിക്കൽ ജനകീയ സമര പരിപാടികൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ശമുവേൽ പ്ലാംന്തോട്ടം, ഏബ്രഹാം വാഴയിൽ, അലക്സ് ചെങ്ങറ , മാത്യു അച്ചതപറമ്പിൽ, ബഞ്ചമിൻ പനങ്ങോട്ടത്ത്, ഏബ്രഹാം ചെങ്ങറ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |