
അടൂർ : . കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ വികസന വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.ഡി.എസ് ജെൻഡർ പോയിന്റ് പേഴ്സൻമാർക്കുള്ള സംസ്ഥാനതല തിയേറ്റർ പൈലറ്റ് പരിശീലനം ആരംഭിച്ചു. സംസ്ഥാനതലത്തിൽ ആദ്യമായി പറക്കോട് ബ്ലോക്കിലാണ് പരിശീലനം തുടങ്ങിയത്. അടൂർ വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ബാബു നിർവഹിച്ചു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |