
ചെങ്ങന്നൂർ : പഞ്ചായത്ത് അങ്കണവാടി കുട്ടികളുടെ കലോത്സവം "കിളികൊഞ്ചൽ" പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ അങ്കണവാടി കുട്ടികൾക്കായി അംഗീകരിച്ച കലോത്സവം പദ്ധതിയാണ് കിളികൊഞ്ചൽ എന്ന പേരിൽ അവതരിപ്പിക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മറിയക്കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് രമാമോഹൻ മുഖ്യസന്ദേശം നൽകി. ജനപ്രതിനിധികളായ ബിനുകുമാർ , സനീഷ് പി.എം , പുഷ്പകുമാരി, അങ്കണവാടി അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |