
അടൂർ : വെള്ളക്കെട്ട് മൂലം നാശോന്മുഖമായ കോ ഓപ്പറേറ്റീവ് കോളേജ് - ഇല്ലത്ത് കാവ് റോഡിനും കലുങ്കിനുമായി പത്തുലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ഇവിടെ കെട്ടി നിൽക്കുന്ന ജലം വലിയതോട്ടിലേക്ക് ഒഴുകിമാറും. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, കോളേജ്, ആശുപത്രി, മൂന്നാളംഭാഗം, ബൈപ്പാസ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകിയതായി ഡപ്യൂട്ടി സ്പീക്കർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |