
പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാരും ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരും നടത്തുന്ന സമരങ്ങൾ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ഓണറേറിയവും ഇൻസെന്റീവും വർദ്ധിപ്പിക്കണമെന്നാണ് ആശമാരുടെ ആവശ്യം. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചതകാല രാപ്പകൽ സമരം നടത്തുകയാണ് ഇവർ. ഓണറേറിയവും ഇൻസെന്റീവും നൽകുന്നത് സർക്കാർ ആണെന്നിരിക്കെ, ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരാണ് അതു നിഷേധിക്കുന്നതെന്ന സി.ഐ.ടി.യു നേതാവ് എളമരം കരീമിന്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് ഹെൽത്ത് നഴ്സുമാർ നിസഹകരണ സമരത്തിലുമാണ്. ജൂനിയർ ഹെൽത്ത് നഴ്സുമാരെ അവർ ജോലി ചെയ്യുന്ന സെന്ററുകളിൽ കയറാൻ അനുവദിക്കില്ലെന്ന കരീമിന്റെ വാക്കുകൾ പ്രതിഷേധം ആളിക്കത്തിച്ചു.
ജില്ലയിൽ ആയിരത്തിലേറെ ആശാ പ്രവർത്തകരും സ്ഥിര ജീവനക്കാരും താത്കാലികക്കാരുമായി എഴുന്നൂറോളം പബ്ളിക് ഹെൽത്ത് നഴ്സുമാരുമുണ്ട്. സമരങ്ങൾ ദേശീയ ആരോഗ്യ മിഷന്റെ പ്രവർത്തനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്.
ആശാ വർക്കർമാരുടെ പ്രധാന ജോലികൾ
വീടുകളിലെത്തി രോഗീ നിരീക്ഷണം, ആരോഗ്യ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ നൽകൽ
മന്ത്, ക്യാൻസർ, ഡെങ്കിപ്പനി, എലിപ്പനി, ജീവിത ശൈലീ രോഗങ്ങളുടെ സർവെ.,
പ്രതിരോധ ക്യാമ്പുകൾ സംഘടിപ്പിക്കൽ.
ഗർഭിണികളുടെ കണക്കെടുപ്പും രജിസ്ട്രേഷനും.
പാലിയേറ്റീവ് പരിചരണം.
ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രി ജോലികൾ.
പ്രതിരോധ കുത്തിവയ്പ്പിന് സജ്ജമാക്കൽ
പബ്ളിക് ഹെൽത്ത് നഴ്സുമാരുടെ
നിസഹകരണം ഇങ്ങനെ
1. ആശാപ്രവർത്തകർ ശേഖരിക്കുന്ന വിവരങ്ങൾ വെബ് സൈറ്റിലും
ആപ്പിലും അപ് ലോഡ് ചെയ്യുന്നില്ല.
2. രോഗ പ്രതിരോധ ക്യാമ്പുകളുമായി സഹകരിക്കുന്നില്ല.
3. ആശുപത്രികളിൽ അടിയന്തര ചികിത്സയുമായി സഹകരിക്കും
#ജില്ലയിലെ ആശ പ്രവർത്തകർ : 1032
വീടുകളുമായി നേരിട്ടു ബന്ധമുള്ളതുകൊണ്ട് ആശാ വർക്കർമാർക്ക് അധികജോലി അടിച്ചേൽപ്പിക്കുകയാണ്. അതനുസരിച്ച് വേതനമില്ല. ഹോണറേറിയം കിട്ടാൻ മാനദണ്ഡങ്ങളുടെ വലിയ കടമ്പ കടക്കുകയും വേണം.
ലളിതമ്മ ജോയി, ആശ പ്രവർത്തക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |