
റാന്നി : താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിയിൽ നിന്നു 13.24 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, മുൻ എം.എൽ.എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ് ഗോപി, തദ്ദേശസ്ഥാപന അദ്ധ്യക്ഷർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |