SignIn
Kerala Kaumudi Online
Sunday, 25 October 2026 2.27 AM IST

അമ്മ അറിയാൻ ലഹരിവിരുദ്ധ സെമിനാർ, മക്കളുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്ക് അമ്മമാർക്ക്

amma-

പന്തളം തെക്കേക്കര : കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നത് അമ്മമാരാണ്. മക്കളുടെ പെരുമാറ്രത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾപോലും പെട്ടെന്ന് മനസിലാക്കാൻ അമ്മമാർക്ക് സാധിക്കും. അവരുടെ നല്ലതും ചീത്തയുമായ കൂട്ടുകെട്ടുകളെ കണ്ടെത്തുകയും തെറ്റായ കൂട്ടുകാരെ അകറ്റിനിറുത്താൻ അവരെ പ്രേരിപ്പിക്കുകയും വേണം. കുട്ടികളായിരിക്കുമ്പോൾ മക്കൾക്ക് നൽകുന്ന ശ്രദ്ധയും കരുതലും അവരുടെ കൗമാരത്തിലും തുടരണം. കൂട്ടുകാരെന്നവണ്ണം മക്കളുമായി അടുപ്പം പുലർത്തുകയും അവർ ദൈനംദിനം ചെയ്യുന്ന കാര്യങ്ങൾ മനസിലാക്കുകയും നേർവഴിക്ക് നടക്കാൻ പ്രേരണ നൽകുന്നവരുമാകണം രക്ഷകർത്താക്കളെന്ന് എക്‌സൈസ് സീനിയർ പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് പറഞ്ഞു. കേരളകൗമുദിയും എക്‌സൈസ് വകുപ്പും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി നടത്തിയ അമ്മ അറിയാൻ ലഹരിവിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബി.പ്രസാദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ മനോഷ് മാമ്മൻ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം വി.പി.ജയാദേവി, കേരളകൗമുദി സെയിൽസ് ഓഫീസർ സി.കെ.രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL