
റാന്നി : മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇന്ന് വൈകിട്ട് 4.30ന് ഓൺലൈനായി നിർവഹിക്കും. റാന്നി ചാത്തൻതറയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബി ഫണ്ട് 17.75 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, മുൻ എം.എൽ.എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ് ഗോപി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |