
പത്തനംതിട്ട: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്ക്രട്ടറി സിബി പി.എസ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ബിജു എം.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സുബാഷ് ബാബു റിപ്പോർട്ടും ജില്ലാ ട്രഷറർ സന്തോഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും മനു വിദ്യാധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുരേഷ് ബാബു , കെ.സി.സി.എൽ ഡയറക്ടർ സി.സുരേഷ് കുമാർ, സംസ്ഥാന ഭാരവാഹികളായ ബിനു ശിവദാസ്, നാസർ കോയപ്പറമ്പിൽ, പ്രമോദ്.സി.എം, തോമസ് പി.ചാക്കോ, മുഹമ്മദ് നവാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |