
കോഴഞ്ചേരി : വഴിവിട്ട മാർഗങ്ങളിലൂടെ പാലക്കാട്ട് ബ്രൂവറി കമ്പനി സ്ഥാപിക്കാൻ കാണിക്കുന്ന തിടുക്കം കേരള ജനതയെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് നാഷണൽ ജനതാദൾ ജില്ലാ കൗൺസിൽ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജോൺ സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ശാന്തിജൻ ചൂരക്കുന്നേൽ, കോന്നിയൂർ ആനന്ദൻ, ശ്യാംരാജ് പുളിക്കൽ, വിലാസിനി പാപ്പച്ചൻ, വിജയകുമാർ പി.എ, ദാസപ്പൻ കാവുംപടം, ശശികുമാർ.പി.എ, മണിമോഹൻ, തങ്കമണി.പി.കെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |