
പ്രമാടം : വി.കോട്ടയം ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വികാരി ഫാ.ബ്രിൻസ് അലക്സ് മാത്യു കൊടിയേറ്റി. 9, 10 തീയതികളിലാണ് പ്രധാന പെരുന്നാൾ. 9ന് ഉച്ചയ്ക്ക് 2.30ന് ചെമ്പെടുപ്പ് റാസ ഇളപ്പുപാറയിൽ കുരിശടിയിൽ നിന്ന് ആരംഭിക്കും. ഗ്രന്ഥശാല ജംഗ്ഷൻ, വി.കോട്ടയം വഴി പള്ളിയിൽ എത്തും. വൈകിട്ട് ആറിന് ഗീവർഗീസ് മാർ പക്കോമിയോസിന്റെ കാർമ്മികത്വത്തിൽ സന്ധ്യാനമസ്കാരം, തുടർന്ന് റാസ. പത്തിന് രാവിലെ എട്ടിന് മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന, പത്തിന് പ്രദക്ഷിണം, ധൂപപ്രാർത്ഥന, നേർച്ച വിളമ്പ്, കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |