
പത്തനംതിട്ട : ഗ്രാമപഞ്ചായത്തുകളിൽ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ധൃതി പിടിച്ച് കെ സ്മാർട്ട് സംവിധാനം നടപ്പിലാക്കിയതു മൂലം പൊതുജനങ്ങളും ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണെന്ന് കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ നേതൃസംഗമം വിലയിരുത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലാൽ എസ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ.സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേഷ് , സംസ്ഥാന സെക്രട്ടറി എ.വി.പ്രശാന്ത്, ജില്ലാ സെക്രട്ടറി കെ.മനോജ് , മുരളീധരൻ, എം.ജി.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |