
പത്തനംതിട്ട : സി.പി.ഐ പ്രവർത്തകൻ റോബിൻ വിളവനാലിനെ വടിവാൾ ഉപയോഗിച്ച് വെട്ടിയ കേസിൽ പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈനും കൗൺസിലർ ആർ.സാബുവും പ്രതികൾ. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് വെട്ടേറ്റ റോബിൻ. കേസിൽ മൊത്തം ഏഴ് പ്രതികളാണുള്ളത്. സമീപകാലത്താണ് പത്തനംതിട്ട കൊടുംതറ സ്വദേശി റോബിൻ വിളവിനാൽ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നത്. ആക്രമണത്തിന് പിന്നിൽ നഗരസഭ ചെയർമാനും സംഘവുമാണെന്ന് റോബിൻ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9.30നാണ് മുഖമൂടി സംഘം വീടിന് സമീപം വച്ച് റോബിനെ ആക്രമിച്ചത്. പിന്തുടർന്നെത്തി അടിച്ചു താഴെയിട്ടെന്നും വടിവാളിനു വെട്ടിയെന്നും എഫ്. ഐ.ആറിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |