
ചെങ്ങന്നൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെങ്ങന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. നഗരസഭാ ഓഫീസിനു സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടന്ന ശ്രദ്ധാഞ്ജലി എന്ന പരിപാടി നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മുരളീധരൻ കോട്ടയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുരളി ചിത്ര മുഖ്യപ്രഭാഷണം നടത്തി. സലിൽ ഫോട്ടോ പാർക്ക്, മേഖലാ വൈസ് പ്രസിഡന്റ് അഖിൽ മാധവൻ, സെക്രട്ടറി രാജേഷ് രാജ്വിഷൻ, സലിൽ ഫോട്ടോ പാർക്ക്, ജിതേഷ് ചെന്നിത്തല, ഹരി പഞ്ചമി എന്നിവർപ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |