
കോന്നി: അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിരികിൽ അട്ടച്ചാക്കൽ ഈസ്റ്റ് ജംഗ്ഷൻ മുതൽ നാടുകാണി വരെയുള്ള ഭാഗങ്ങളിൽ വളർന്നുനിൽക്കുന്ന പൊന്തക്കാടുകൾ വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഈസ്റ്റ് മുക്ക് മുതൽ നാടുകാണി വരെയുള്ള റോഡിലെ നിരവധി വളവുകൾ ഉള്ള ഭാഗങ്ങളിലാണ് കാട്. സമീപത്തെ പാറമടകളിൽ നിന്നുള്ള നിരവധി വാഹനങ്ങൾ ദിവസവും സഞ്ചരിക്കുന്ന റോഡാണിത്. കാടുകളിൽ പാമ്പുകളും കാട്ടുപന്നികളും താവളമാക്കുകയാണ്. രാത്രിയിൽ ഇതുവഴി സഞ്ചരിക്കുന്ന കാൽനടക്കാർക്കും ഇവ ഭീഷണിയായി മാറുകയാണ്. ശബരിമല തീർത്ഥാടന സമയത്ത് അച്ചൻകോവിലിൽ നിന്ന് കാൽനടയായി സഞ്ചരിക്കുന്ന ശബരിമല തീർത്ഥാടകരും ഈ റോഡിലൂടെയാണ് കോന്നിയിൽ നിന്ന് വടശേരിക്കര ഭാഗത്തേക്ക് പോകുന്നത് കാടുതെളിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |