
കൊടുമൺ : ഓപ്പറേഷൻ സിന്ദൂറിനും ഭാരതസൈന്യത്തിനും നരേന്ദ്രമോദി സർക്കാരിനും അഭിവാദ്യമർപ്പിച്ച് ബി.ജെ.പി കൊടുമൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മധുരം വിതരണവും ആഹ്ലാദ പ്രകടനവും ബി.ജെ.പി ജില്ലാ സെക്രട്ടറി നിതിൻ എസ്.ശിവ ഉദ്ഘാടനം ചെയ്തു. ഏരിയാ ജനറൽ സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പടക്കം പൊട്ടിച്ചു വിജയം ആഘോഷിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നന്ദകുമാർ കരിപ്പോലിൽ മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം കമ്മറ്റി അംഗങ്ങളായ പ്രസാദ് കൊടുമൺ ചിറ ,,ത്യാഗരാജൻ ആവണി,രവീന്ദ്രൻ കരികാംപൊയ്ക,അനീഷ് വാസുദേവ്, ശരത്,ഹരിരാജ് ശ്രീലങ്ക,മധു ചേരുവ, എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |