SignIn
Kerala Kaumudi Online
Friday, 23 October 2026 11.33 PM IST

ഓർമ്മയിൽ ഇന്നും യുദ്ധമുഖത്ത് പരമേശ്വരൻ നായർ

parames

പത്തനംതിട്ട : ആശുപത്രി കിടക്കയിലാണെങ്കിലും വിമുക്തഭടൻ നരിയാപുരം തോണ്ടാലിൽ പുത്തൻവീട്ടിൽ പരമേശ്വരൻ നായരുടെ സ്മരണയിൽ ഇപ്പോഴും യുദ്ധമുഖമുണ്ട്. 1971ലെ യുദ്ധത്തിൽ ഇന്ത്യൻ കരസേനയുടെ ഭാഗമായി ജമ്മുകാശ്മീരിലെ പൂഞ്ചിലായിരുന്നു പരമേശ്വരൻ നായർ. പാക്കിസ്ഥാൻ പട്ടാളക്കാരുമായി നേർക്കുനേർ പോരാട്ടം. ഏതാനും പാക് പട്ടാളക്കാർ ഇന്ത്യയുടെ ആക്രമണിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സേന പാക് മണ്ണിലേക്ക് കയറി. അതിർത്തിയിലെത്തിയപ്പോൾ അപ്രതീക്ഷിതമായി മൈൻ പൊട്ടി, പാക് പട്ടാളം ഒരുക്കി വച്ച കെണി. സ്ഫോടനത്തിൽ അബോധാവസ്ഥയിലായ പരമേശ്വരൻ നായർ മണിക്കൂറുകൾ അവിടെ കിടന്നു. ഇന്ത്യൻ പട്ടാളക്കാർ തിരികെ വരുമ്പോഴാണ് പരമേശ്വരൻനായരെ കണ്ടത്. മരിച്ചുവെന്ന് കരുതിയതാണ്. സൈനിക ആശുപത്രിയിലെ ചികിത്സയിലൂടെ സാധാരണ നില വീണ്ടെടുത്തു. കരസേനയിൽ പതിനെട്ടു വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.

കഴിഞ്ഞ രാത്രി ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ നടത്തിയ ആക്രമണം തക്ക സമയത്തുള്ളതാണെന്ന് പരമേശ്വൻ നായർ പറഞ്ഞു. ഇന്ത്യൻ സേനയുടെ കരുത്തിനെ വെല്ലുവിളിക്കാൻ പാകിസ്ഥാന് ശേഷിയില്ല :- അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL