SignIn
Kerala Kaumudi Online
Sunday, 25 October 2026 8.53 AM IST

ജില്ലയിൽ 10,54,752 വോട്ടർമാർ

vote

പത്തനംതിട്ട : വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ ജില്ലയിൽ ആകെ 10,54,752 വോട്ടർമാർ. ജില്ലയിൽ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായിട്ടാണ് ഇത്രയും വോട്ടർമാരുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിന് ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. കരട് വോട്ടർപട്ടിക സംബന്ധിച്ച് ഇൗ മാസം 14 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചും ഹീയറിംഗ് നടത്തിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമ പട്ടിക തയ്യാറാക്കിയത്.

ആകെ വോട്ടർമാർ : 10,54,752

സ്ത്രീകൾ : 5,67,805

പുരുഷൻമാർ : 4,86,945

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL