SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 PM IST

സംഗമം

d

തിരുവല്ല : കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികൾ കാര്യക്ഷമമായി ജനങ്ങളെ സേവിക്കണമെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാകളക്ടർ അലക്സ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ മാത്യു ടി.തോമസ്, തോമസ് കെ.തോമസ്, സഭാസെക്രട്ടറി റവ.എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ.അൻസിൽ സഖറിയ കോമാട്ട്, സാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL