
പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ ഡോ.ആർ.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വിജി തമ്പി മുഖ്യാതിഥിയായിരുന്നു.
മാതാജി കൃഷ്ണാനന്ദ പൂർണിമാമയി അനുഗ്രഹഭാഷണവും കെ.ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട നിറമൊഴിയുടെ നാടൻപാട്ട്, തോട്ടക്കോണം ശ്രീഭദ്ര വീരനാട്യം കലാസമിതിയുടെ വീരനാട്യം, മുളമ്പുഴ വഞ്ചിപ്പാട്ട് കലാസമിതിയുടെ വഞ്ചിപ്പാട്ട്, നയനാ രാജേഷിന്റെ നൃത്താവിഷ്‌കാരം എന്നീ കലാപരിപാടികളും നടന്നു. സംഘാകസമിതി അദ്ധ്യക്ഷൻ കെ.രാജേന്ദ്രൻ , ജനറൽ കൺവീനർ എം.ജി.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |