
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 50 വീടുകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന സൂര്യകിരൺ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് രമ്യാകൃഷ്ണ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി വിധവകളായ സ്ത്രീകളും കുട്ടികളുമുള്ള കുടുംബങ്ങൾക്കും രോഗാവസ്ഥയിലുള്ള സ്ത്രീകളുള്ള കുടുംബങ്ങൾക്കുമാണ് സോളാർ സ്ട്രീറ്റ് ലാമ്പുകൾ നൽകുന്നത്. ക്ലസ്റ്റർ ഹെഡ് അജീഷ് കെ.ചന്ദ്രൻ, ചീഫ് മാനേജർ വിശ്വരാജ്.വി, ബ്രാഞ്ച് മാനേജർ ദീപക്.വി, കെ.പി.ജയലാൽ, പ്രദീപ് അമ്പാട്ട് , നെബു മാത്യു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |