
ചെങ്ങന്നൂർ: നാല് ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളും ട്വിൻ ബിന്നുകളും നഗരസഭാ അദ്ധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. പി.കെ.അനിൽകുമാർ, ടി.കുമാരി, ശോഭാ വർഗീസ്, റിജോ ജോൺ ജോർജ്, സനിത മാത്യു, എൻ.അനുപമ, ലേഖ ജയൻ, ശരണ്യ സുരേന്ദ്രൻ, കെ.സി.സുജാത, എസ്.സജിത എന്നിവർ സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ എം.ഹബീബ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അജയൻ, സി.നിഷ, സി.മനോജ്, പി.സംഗീത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |