
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് പണിത് നൽകുന്ന 379 - ാമത് സ്നേഹഭവനം മല്ലപ്പള്ളി സ്വദേശിയായ ശാന്തമ്മ കുര്യന്റെ സഹായത്താൽ കുട്ടമ്പുഴ, കൂറ്റമ്പാറ താമരച്ചാലിൽ വിധവയായ ബിൻസിക്കും രണ്ട് മക്കൾക്കുമായി നിർമ്മിച്ചു നൽകി. താക്കോൽദാനവും ഉദ്ഘാടനവും ഡോ .എം.എസ്.സുനിൽ നിർവഹിച്ചു. വർഷങ്ങളായി ഭർത്താവ് മരിച്ചതിനുശേഷം സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു ബിൻസിയും രണ്ടു കുട്ടികളും താമസിച്ചിരുന്നത്. പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, ജിജോ എം.വർഗീസ്, സുനി ജിജോ, ജോമി വർഗീസ്,സിബി ജോസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |