മണക്കാല : എം.എൽ.എമാരായ പഴകുളം മധുവിനും സി.വി.ശാന്ത കുമാറിനും മണക്കാല പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ അദ്ധ്യക്ഷതവഹിച്ചു. സംഗീത സംവിധായകൻ മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റവ.ഡോക്ടർ റിഞ്ചു പി.കോശി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, മണക്കാല പൊന്നച്ചൻ, നിമേഷ് രാജ്, ശോഭന കുഞ്ഞുകുഞ്ഞ്, ഷാജി വർഗീസ്, രാജു കാര്യാട്ടുവിള, ശ്രീജാകുമാരി, ഡി.അജികുമാർ, റോസമ്മ ദാനിയേൽ, ഗീത, അനിൽ മണക്കാല , മൗട്ടത്ത് വിജയൻ ഉണ്ണിത്താൻ, ജയചന്ദ്രൻ ഉണ്ണിത്താൻ, എൽസി ബെന്നി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |