
ശബരിമല : കാടറിഞ്ഞ് പ്രകൃതിയെ സ്‌നേഹിക്കാൻ പുതു തലമുറ തയ്യാറാകണം. പ്രകൃതിയെയും വനസമ്പത്തിനെയും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ദൗത്യമാണ്. പൂങ്കാവനത്തിന്റെ പവിത്രതയും ഹരിതാഭയും കാത്തുസൂക്ഷിക്കാൻ നാമേവരും പ്രതിജ്ഞാബദ്ധരാകണമെന്നും ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി പറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തിൽ അയ്യപ്പ സന്നിധിയിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി.പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എൻ.ജി.മനു നമ്പൂതിരിയും ചേർന്ന് വൃക്ഷത്തൈ നട്ടു. പമ്പ റേഞ്ച് ഓഫീസർ എം.കെ.മുകേഷ്, സന്നിധാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ചക്രവർത്തി, ദേവസ്വം ഓവർസീയർ ഗോപകുമാർ, രതീഷ്, പൊലീസ്, വൈദ്യുതി വകുപ്പ്, മെഡിക്കൽ വിഭാഗം ജീവനക്കാരും പങ്കെടുത്തു
സന്നിധാനത്തിന്റെ ഹരിതാഭ നിലനിറുത്താൻ വരും ദിവസങ്ങളിലും വനംവകുപ്പിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ വൃക്ഷത്തൈകൾ നടുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |