
റാന്നി: കാലവർഷം കനത്തതോടെ പെരുന്തേനരുവി വീണ്ടും ജലസമൃദ്ധമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ വരണ്ട പാറക്കൂട്ടങ്ങൾ മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. ജലവൈദ്യുതി പദ്ധതിക്കായി നിർമ്മിച്ച തടയണ നിറഞ്ഞുകവിഞ്ഞ് താഴേക്ക് പതിക്കുന്നത് വിസ്മയക്കാഴ്ചയാണ്. പ്രകൃതിഭംഗി ആസ്വദിക്കാൻ നിരവധി ആളുകളാണ് ഇപ്പോൾ എത്തുന്നത്. കാഴ്ചയിലെ മനോഹാരിത കാലവർഷ സമയങ്ങളിൽ പെരുന്തേനരുവിയെ അപകടകാരിയാക്കാറുണ്ട്.
മുന്നറിയിപ്പുമായി അധികൃതർ
മഴക്കാലമായതോടെ പെരുന്തേനരുവിയിലെ പാറക്കെട്ടുകളിൽ പായലും വഴുവഴുപ്പും വർദ്ധിച്ചിട്ടുണ്ട്. പരിചയമില്ലാത്ത ഭാഗങ്ങളിൽ വെള്ളത്തിൽ ഇറങ്ങാനോ സെൽഫിയെടുക്കാനോ ശ്രമിക്കരുത്. തടയണ കവിഞ്ഞൊഴുകുന്നതിനാൽ പുഴയിൽ ശക്തമായ അടിയൊഴുക്കിന് സാദ്ധ്യതയുണ്ട്. നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് അപകടങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |