
വള്ളിക്കോട് - കോട്ടയം : സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ നടന്ന വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ സാജൻ ടി.ജോൺ അദ്ധ്യക്ഷനായിരുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഫാ.സിറിൾ കുറിയാക്കോസ്, ഹെഡ് മാസ്റ്റർ ജോസ് പനച്ചയ്ക്കൽ, കെ.വിജയമ്മ, ഷൈല ഷിബു, രാജു ജോൺ പടിയറ, സനിൽ ജോൺ, മോൺസൻ ജോർജ്ജ്, ബീനാതോമസ്, ജോർജ്ജ് തോമസ്, ബിനോയി കെ.ഡാനിയേൽ, നികിത മേരി മോൺസൻ, അലൻ മാത്യു, ഡോണ അന്ന വിനോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |