
കോഴഞ്ചേരി : അയ്യങ്കാളിയുടെ സ്മൃതി ദിനാചരണം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് വിജയൻ കൊമ്പാടി അദ്ധ്യക്ഷതവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീഭാസ്‌കർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എം.എസ് മുൻ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ മുണ്ടുകോട്ടക്കൽ സഭാസന്ദേശം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്തംഗം മനീഷ് മോഹനൻ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ആർ.മുരളീധരൻ, അനിലമ്മ, മഞ്ജുഷ മനോജ്, പി.കെ.വിജയൻ, സരിത.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |