SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

യു.ടി.യു.സി ജില്ലാ നേതൃയോഗം

utuc

പത്തനംതിട്ട : കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വി.ബി.ജി.റാംജി നിയമം പിൻവലിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവി പിള്ളയുടെ അദ്ധ്യക്ഷതവഹിച്ച യോഗം ദേശീയ സെക്രട്ടറി തോമസ് ജോസഫ് ഉദ്​ഘാടനം ചെയ്തു . 'ആവശ്യത്തിന് അനുസരിച്ചുള്ള തൊഴിൽ' എന്ന സംവിധാനം നടപ്പാക്കാനുള്ള കേന്ദ്രനീക്കം തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്ന് ആരോപിച്ചു. ജില്ലാ സെക്രട്ടറി ബിന്ദു വിദ്യാധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്യാമള പള്ളിക്കൽ, ഷാഹിദ ഷാനവാസ്, സൗദാമിനി, ദേശരഥൻ, ഹുസൈൻ, ഓമന പള്ളിക്കൽ, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL