
കോന്നി : വ്യാജ പീഡന പരാതിയുടെ പേരിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനീഷ് മോൻ.വി.കെ, സൂര്യ രാജേഷ്, അനിൽ മാങ്കോട്, തുളസിധരൻ നായർ, വിഷ്ണു കൃഷ്ണപുരം, മണിവിജയൻ, സീമ, ശോഭ കുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |