
പത്തനംതിട്ട : ഗവിയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട അങ്കണവാടി ജീവനക്കാരി മേനകയുടെ കുഞ്ഞിന് ധന സഹായം നൽകുന്നതിനായി അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റി അങ്കണവാടി തൊഴിലാളികളിൽ നിന്നും സമാഹരിച്ച തുക പോസ്റ്റ് ഓഫീസിൽ മേനകയുടെ കുഞ്ഞിന്റെയും ഭർത്താവിന്റെയും പേരിൽ നിക്ഷേപിച്ച ശേഷം ധനസഹായത്തിന്റെ കോപ്പി സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി ഹർഷകുമാർ കുടുംബത്തിന് കൈമാറി. ശ്യാമ ശിവൻ, ശോഭ രാജേഷ്,അമ്പിളി മനോജ്, ഷേർലി, പി.കെ.സുശീല,സതി വിജയൻ,ഗീത കോന്നി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |