
പത്തനംതിട്ട : ജില്ലാ മെഡിക്കൽ ഓഫീസ് , ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അടൂർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ലോക വൈറൽ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.വി ശാന്തകുമാർ എം.എൽ.എ നിർവഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്‌സൺ റീന ശാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡി.ശശികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിതകുമാരി, ആബിദ് ഷെഹിം, അംഗങ്ങളായ എ.മുംതാസ്, ഡോ.കെ.ജീവൻ, ജില്ല ടിബി ഓഫീസർ ഡോ.രാധിക എസ്.ഗോപൻ, ആശുപത്രി സൂപ്രണ്ട് ഡോ.രചന ചിദംബരം, ആർ.എം.ഒ ഡോ.ആദർശ് സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |