
കോന്നി : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പാക്കുന്ന ജനകീയാസൂത്രണ പദ്ധതിയായ പുഷ്പകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാമുരളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജി കൊച്ചു കുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിൽഷാ ഷാജി, സൂര്യകല, ഇന്ദുകല, ഷൈല ബീഗം, തോമസ് വർഗീസ്, ഷിജി ഷംസ്, കൃഷി ഓഫീസർ ലിനി ജേക്കബ്, കൃഷി അസിസ്റ്റന്റ് അജിത് കുമാർ,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജിനിമോൾ, സി ഡി എസ് ചെയർപേഴ്സൺ കവിതരാജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |