കോന്നി: ഡൽഹിയിൽ സി പി എം ആസ്ഥാനത്ത് എസ് എഫ് ഐ നേതാവിനെ അറസ്റ്റുചെയ്യാൻ യൂണിഫോം ധരിക്കാതെ കടന്നു കയറിയ ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി പി എം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം കെ.എസ്.സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റിയംഗങ്ങളായ എം.എസ്.ഗോപിനാഥൻ, വർഗീസ്‌ബേബി, എം.അനീഷ് കുമാർ, കെ.ശ്രീകുമാർ, രാജേഷ് കുമാർ, ആർ.ഗോവിന്ദ്, ജിജോ മോഡി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |