SignIn
Kerala Kaumudi Online
Saturday, 01 August 2026 3.53 AM IST

അംബായാഗം

f

റാന്നി: തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ അംബായാഗം നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ദേവീ സപര്യയിൽ ശ്രീചക്രപൂജ, ചണ്ഡികാ ഹോമം, നവാക്ഷരീഹോമം, സർപ്പബലി, ചക്രാബ്ജ പൂജ, മഹാ സുദർശന ഹോമം തുടങ്ങി നിരവധി വിശേഷാൽ പൂജകളും കേരളത്തിലെ പ്രമുഖ ആത്മീയാചാര്യന്മാരുടെ പ്രഭാഷണങ്ങളും ഉണ്ടാകും. മുത്തപ്പൻ വെള്ളാട്ട്, തോറ്റംപാട്ട്, കുത്തിയോട്ട ചുവടും പാട്ടും തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. യാഗത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആഗസ്റ്റ് മൂന്നിന് വൈകീട്ട് നാലിന് തോട്ടമൺകാവ് ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സ്വാഗതസംഘ രൂപീകരണ യോഗം ചേരും. അഡ്വ. പഴകുളം മധു എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL