SignIn
Kerala Kaumudi Online
Thursday, 17 September 2026 3.12 AM IST

അശ്വതിമോൾക്ക് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ ആദരവ്

panchayath
ചൊള്ളനാവയൽ ഉന്നതിയിലെ കുഞ്ഞുമോന്റെയും ശ്രീദേവിയുടെയും മകൾ അശ്വതിമോളെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ

നാറാണംമൂഴി: 2026ലെ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ചൊള്ളനാവയൽ ഉന്നതിയിലെ കുഞ്ഞുമോന്റെയും ശ്രീദേവിയുടെയും മകൾ അശ്വതിമോളെ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ, അനിൽകുമാർ, മഞ്ജു പി, മറിയാമ്മ മാത്യു, ഏബ്രഹാം വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജെയിംസ് കക്കാട്ടുകുഴി, ഊരുമൂപ്പൻ അപ്പുക്കുട്ടൻ, പൊടിമോൻ എന്നിവർ പങ്കെടുത്തു. ചൊള്ളനാവയൽ ഉന്നതിയിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് അശ്വതിമോൾ നേടിയ മുന്നേറ്റം നാടിന്റെ അഭിമാനമാണെന്ന് പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു. പരിമിതമായ സാഹചര്യങ്ങളിൽനിന്ന് കഠിനാധ്വാനത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച അശ്വതിമോൾ മറ്റു വിദ്യാർഥികൾക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി മികച്ച ഡോക്ടറായി സമൂഹത്തിന് സേവനം ചെയ്യാൻ അശ്വതിമോൾക്ക് പ്രസിഡന്റ് ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL