
പത്തനംതിട്ട : പരിസ്ഥാതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിലെ അവ്യക്തത നീക്കണമെന്ന് കർഷകസംഘം പെരുനാട് ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഏഴ് വില്ലേജുകളിലെയും ഭൂ ഉടമകളെ കൊണ്ട് ഇക്കാര്യത്തിൽ പരാതി നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും തലമുറകളായി ജീവിച്ചുവരുന്നതും റബർ, കാപ്പി,പോലുള്ള പ്ലാന്റേഷൻ കൃഷികൾ നടത്തുന്നതുമായ ജനവാസ മേഖലകളിലെ ഭൂമി പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് വി.എ.സലീം അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, ഏരിയ സെക്രട്ടറി കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |