
പത്തനംതിട്ട: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാസങ്കൽപ്പ് അഭിയാനുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ശില്പശാല നടത്തി. സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥ് മുഖ്യപ്രഭാഷണം നടത്തി. തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ശ്രീദേവി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.എസ്. കൃഷ്ണകുമാർ, അഭിലാഷ്, കെ.റ്റി.രാജേഷ്, ഹരികുമാർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതിയംഗം കെ.ആർ.രവി സ്വാഗതവും അജയ് ഗോപിനാഥ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |