തിരുവല്ല : തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച യുവസൈനികൻ രാഹുൽ രാജീവിന്റെ വൃക്കകളിൽ ഒന്ന് പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള വ്യക്തി സ്വീകരിച്ചു.
മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കേരളാ സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ (കേസോട്ടോ) വഴിയാണ് അവയവദാനത്തിന്റെ നടപടികൾ പൂർത്തിയാക്കിയത്. ഇന്നലെ 12.3ന് ഫോർട്ട് ആശുപത്രിയിൽ നിന്ന് അവയവവുമായി തിരിച്ച ആംബുലൻസ് എസ്കോർട്ടിന്റെ കനത്ത സുരക്ഷയിൽ 1.46ന് പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു. ഡയാലിസിസ് ചെയ്തുവന്ന യുവതിക്കാണ് നൽകിയത്. പുഷ്പഗിരി നെഫ്രോളജി വിഭാഗം മേധാവി ഡോ.സതീഷ് ബാലകൃഷ്ണൻ, അസോ. പ്രൊഫസർ ഡോ.ജിത്തു കുര്യൻ, യൂറോളജി വിഭാഗം മേധാവി ഡോ.നെബു ഐസക് മാമൻ, അനസ്തേഷ്യ വിഭാഗം അസോ.പ്രൊഫസർ ഡോ.മേരി മാമൻ തുടങ്ങിയർ ശസ്ത്രക്രിയയ്ക്ക് നേതൃത്വംനൽകി. യുവ സൈനികന്റെ അവയവങ്ങൾ ഏഴുപേർക്കാണ് പുതുജീവൻ നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |